Sunday 4 March 2012

BJP തിരുമിറ്റക്കോട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍

BJP തിരുമിറ്റക്കോട് പഞ്ചായത്ത് കണ്‍വെന്‍ഷന്‍
2012 മാര്‍ച്ച്‌ 11 ഞായര്‍ 2pm നു വിവേകാനന്ദനഗറില്‍
(ചാത്തനൂര്‍ ബാങ്ക്ഹാള്‍)
സി.കൃഷ്ണകുമാര്‍ (BJP പാലക്കാട്‌ ജില്ല അധ്യക്ഷന്‍) പങ്കെടുക്കുന്നു
പങ്കെടുക്കുക  വിജയിപ്പിക്കുക

Tuesday 28 February 2012

VOTE FOR BJP VOTE FOR അഡ്വ.കെ.ആര്‍.രാജഗോപാല്‍


മാന്യ സമ്മതിദായകരേ, ഗുരുജനങ്ങളേ,....
പിറവം നിയോജകമണ്ഡലത്തില്‍ 2012 മാര്‍ച്ച് 17ന് നടക്കുന്ന ഉപതിരെഞ്ഞെടുപ്പില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിയുടെ ദേശീയ നിര്‍‌വ്വാഹകസമിതി അംഗവും, മുതിര്‍ന്ന നേതാവുമായ അഡ്വ.കെ.ആര്‍.രാജഗോപാല്‍ മത്സരിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിങ്ങളെയോരോരുത്തരേയും നേരില്‍ വന്നു കാണുവാനും, വോട്ട് അഭ്യര്‍ത്ഥിയ്ക്കുവാനും ...അദ്ധ്യേഹം ശ്രമിച്ചുകൊണ്ടിരികുകയാണ്‌.

മാറി മാറി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വികസനവിരുദ്ധ നിലപാടുകളാണ് സ്വീകരിച്ചുപോരുന്നത്. അഴിമതിയും , സ്വജനപക്ഷപാതവും, തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതില്‍ ഇരുമുന്നണികളും മത്സരിക്കുന്നതായാണ് നമുക്കു കാണാന്‍ സാധിക്കുന്നത്. ക്രമസമാധാന തകര്‍ച്ചയും, വിലക്കയറ്റവും തൊഴില്‍ രംഗത്തെ അരക്ഷിതാവസ്ഥയും കേരളത്തില്‍ ജനജീവിതം ദുരിതപൂര്‍ണ്ണമക്കിയിരിക്കുകയാണ്. ഈ ഭരണമുന്നണി അധികാരത്തില്‍ വന്നിട്ട് നാളിതുവരെ പത്ര- ചാനല്‍ മാധ്യമങ്ങളിലൂടെയുള്ള വികസനമല്ലാതെ ജനോപകാരപ്രദമായ ഒരുവികസന മാറ്റവും കേരളത്തില്‍ ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഇരുമുന്നണികളും സ്വീകരിച്ചുവരുന്ന വര്‍ഗ്ഗീയപ്രീണനങ്ങളും, വികസനവിരുദ്ധ നിലപാടുകളും ഒരു സാദാ പൗരനുപോലും മനസ്സിലാവുന്ന തരത്തില്‍ തരംതാണ നിലവാരത്തിലുള്ളതായി മാറിക്കഴിഞ്ഞു. ഇത്തരം ജനദ്രോഹ നിലപാടുകള്‍ക്ക് നേതൃത്വംകൊടുക്കുന്ന LDF UDF മുന്നണികളെ പരാജയപ്പെടുത്തുന്നതില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ സുവര്‍ണ്ണാവസരമാണ് ഈ പിറവം ഉപതിരെഞ്ഞെടുപ്പ്.
ദീര്‍ഘവീക്ഷണത്തോടെ, വിവേചനമില്ലാത്ത, പ്രീണനരഹിതമായ ജനപങ്കാളിത്തത്തോടെ സുസ്ഥിരവും, സമഗ്രവുമായ വികസനമാണ് ഭാരതീയ ജനതാ പാര്‍ട്ടി ഈ തിരെഞ്ഞെടുപ്പില്‍ മുന്നോട്ടു വക്കുന്ന മുദ്രാവാക്യം. ഈ മഹത്തായ മുദ്രാവാക്യം പ്രാവര്‍ത്തികമാക്കുന്നതിനും, പിറവം നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനും വേണ്ടി അഡ്വ. കെ.ആര്‍. രാജഗോപാലിന്റെ തിരെഞ്ഞെടുപ്പു ചിഹ്നമായ ‘താമര’ യില്‍ വോട്ടു ചെയ്ത് അദ്ധ്യേഹത്തെ വിജയിപ്പിക്കണമെന്ന് സ്നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
തിരെഞ്ഞെടുപ്പുപ്രചരണാര്‍ത്ഥം
ബി.ജെ.പി നിയോജകമണ്ഡലം സമിതി

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ ബലിദാനദിനം

പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായ: പൊലിയാത്ത പ്രകാശഗോപുരം
 http://deendayalupadhyaya.org/
ഇന്ന്‌ പണ്ഡിറ്റ്‌ ദീനദയാല്‍ ഉപാധ്യായയുടെ ബലിദാനദിനം. ഭാരതത്തിന്റെ രാഷ്ട്രീയരംഗത്തെ ഗുണപരമായ പരിവര്‍ത്തനത്തിന്‌ വിധേയമാക്കിയ ചരിത്രദൗത്യം നിര്‍വ്വഹിച്ച ഒരു മഹാമനീഷിയുടെ ദീപ്തസ്മരണകളാണ്‌ ദീനദയാല്‍ജിയുടെ ജീവിതം നമുക്ക്‌ നല്‍കുന്നത്‌. 1952ല്‍ കാണ്‍പൂരില്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ ഒന്നാം അഖിലഭാരതീയ സമ്മേളനത്തില്‍ വെച്ച്‌ ഡോ. ശ്യാമപ്രസാദ്‌ മുഖര്‍ജി പറഞ്ഞത്‌. “എനിക്ക്‌ രണ്ട്‌ ദീനദയാല്‍ജിമാരെ കിട്ടിയിരുന്നെങ്കില്‍ ഭാരത രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ ഞാന്‍ മാറ്റിയേനെ’ എന്നായിരുന്നു.

‘ദിനാ’യുടെ ജനനം 1916 സപ്തംബര്‍ 25നായിരുന്നു. വിദ്യാര്‍ത്ഥിയായിരിക്കേ രാഷ്ട്രീയസ്വയംസേവകസംഘവുമായി ബന്ധപ്പെട്ട ദീനദയാല്‍ജി ഉത്തര്‍പ്രദേശിലെ സഹപ്രാന്തപ്രചാരകനായി പ്രവര്‍ത്തിക്കുകയും അതേസമയത്ത്തന്നെ രാഷ്ട്രധര്‍മ്മ പ്രകാശന്‍ എന്ന സംഘത്തിന്റെ പ്രസിദ്ധീകരണശാലയുടെ ചുമതലകള്‍ വഹിക്കുകയും ചെയ്തു.

Sunday 20 November 2011

Janchetna Yatra Videos





ADVANIJI & DAUGHTER @KERALA KAUMUDI WEEKLY EXCLUSIVE INTERVIEW

യുവമോര്‍ച്ച ചാലക്കയംടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.

ശബരിമല: അയ്യപ്പന്മാരില്‍നിന്ന് ടോള്‍ പിരിക്കുന്നത് ദേവസ്വംബോര്‍ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാലക്കയം ടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ടോള്‍ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടോള്‍ഗേറ്റിന്റെ ഷെഡ്ഡുകള്‍ പൊളിച്ചു.
മടങ്ങിപ്പോകുംവഴി പ്രവര്‍ത്തകര്‍ ഇലവുങ്കലെ ടോള്‍ഗേറ്റും തകര്‍ത്തു. 22 മുതല്‍ തുടര്‍സമരങ്ങള്‍ നടത്തുമെന്ന് യുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു.
നാല് കിലോമീറ്റര്‍ ദൂരമുള്ള ചാലക്കയം- പമ്പ റോഡ് നിര്‍മ്മിച്ചതിന്റെ പേരില്‍ 30 വര്‍ഷത്തോളമായി ബോര്‍ഡ് ടോള്‍ പിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
ചാലക്കയത്ത് വാഹനങ്ങളില്‍ ടോള്‍ പിരിക്കാനുള്ള അവകാശം ദേവസ്വംബോര്‍ഡ്, കരാറുകാരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ വാഹനങ്ങളില്‍നിന്ന് അമിതമായി ടോള്‍ പിരിക്കുന്നതായി ആക്ഷേപമുണ്ട്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി കെ. ബിനുമോന്‍, ജില്ലാ പ്രസിഡന്‍റ് പി.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. രാകേഷ്, വൈസ് പ്രസിഡന്‍റുമാരായ എന്‍. രതീഷ്‌കുമാര്‍, രഞ്ജിത്ത് ശിവപുരം, ജില്ലാ സെക്രട്ടറിമാരായ ആര്‍.പ്രേംശങ്കര്‍, സജു വടക്കേക്കര, സുനില്‍കുമാര്‍ ഓതറ എന്നിവര്‍ നേതൃത്വം നല്‍കി.