Sunday, 20 November 2011
ADVANIJI & DAUGHTER @KERALA KAUMUDI WEEKLY EXCLUSIVE INTERVIEW
ADVANIJI & DAUGHTER @KERALA KAUMUDI WEEKLY EXCLUSIVE INTERVIEW..
Link: http://keralakaumudi.com/weekly/index.php/_______________________________________________Nov-16-2011/nov16_07.jpg?action=big&size=resize
Link2: http://keralakaumudi.com/weekly/index.php/_______________________________________________Nov-16-2011
യുവമോര്‍ച്ച ചാലക്കയംടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ശബരിമല: അയ്യപ്പന്മാരില്‍നിന്ന് ടോള്‍ പിരിക്കുന്നത് ദേവസ്വംബോര്‍ഡ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ചാലക്കയം ടോള്‍ഗേറ്റിലേക്ക് മാര്‍ച്ച് നടത്തി.
ടോള്‍ഗേറ്റ് തകര്‍ക്കുകയും ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ടോള്‍ഗേറ്റിന്റെ ഷെഡ്ഡുകള്‍ പൊളിച്ചു.
മടങ്ങിപ്പോകുംവഴി പ്രവര്‍ത്തകര്‍ ഇലവുങ്കലെ ടോള്‍ഗേറ്റും തകര്‍ത്തു. 22 മുതല്‍ തുടര്‍സമരങ്ങള്‍ നടത്തുമെന്ന് യുവമോര്‍ച്ച ഭാരവാഹികള്‍ അറിയിച്ചു.
നാല് കിലോമീറ്റര്‍ ദൂരമുള്ള ചാലക്കയം- പമ്പ റോഡ് നിര്‍മ്മിച്ചതിന്റെ പേരില്‍ 30 വര്‍ഷത്തോളമായി ബോര്‍ഡ് ടോള്‍ പിരിക്കുന്നത് അനുവദിക്കാനാവില്ല എന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു.
ചാലക്കയത്ത് വാഹനങ്ങളില്‍ ടോള്‍ പിരിക്കാനുള്ള അവകാശം ദേവസ്വംബോര്‍ഡ്, കരാറുകാരനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ വാഹനങ്ങളില്‍നിന്ന് അമിതമായി ടോള്‍ പിരിക്കുന്നതായി ആക്ഷേപമുണ്ട്.
യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. വി.വി. രാജേഷ്, ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍, സംസ്ഥാന സെക്രട്ടറി കെ. ബിനുമോന്‍, ജില്ലാ പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.ആര്‍. രാകേഷ്, വൈസ് പ്രസിഡന്‍റുമാരായ എന്‍. രതീഷ്‌കുമാര്‍, രഞ്ജിത്ത് ശിവപുരം, ജില്ലാ സെക്രട്ടറിമാരായ ആര്‍.പ്രേംശങ്കര്‍, സജു വടക്കേക്കര, സുനില്‍കുമാര്‍ ഓതറ എന്നിവര്‍ നേതൃത്വം നല്‍കി.

Monday, 7 November 2011
ജനചേതനയാത്ര കേരളത്തില്‍, സ്വീകരണങ്ങളിലൂടെ(Photos)
കള്ളപ്പണത്തെക്കുറിച്ച് ധവളപത്രം വേണം: അദ്വാനി
ന്യൂദല്‍ഹി: കള്ളപ്പണത്തെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ അഭാവമാണ് യുപിഎ സര്‍ക്കാരിനെതിരെയുള്ള ജനരോഷത്തിന് പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിലും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും യുപിഎ ധാര്‍മികമായി അധഃപതിച്ചിരിക്കയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സല്‍ഭരണത്തിന്റെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന യാത്രയില്‍ അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങള്‍ തുറന്നുകാട്ടും. ഈ പ്രശ്നങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതില്‍ പൊതുസമൂഹം വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
( Photos: ജനചേതനയാത്ര കേരളത്തില്‍, സ്വീകരണങ്ങളിലൂടെ ... )
ജനചേതനയാത്ര 2011 എറണാകുളം
കോരിച്ചൊരിയുന്ന മഴയിലും കൊച്ചിയില്‍
ഉജ്ജ്വല വരവേല്‍പ്പ്..
കൊച്ചി: കോരിച്ചൊരിയുന്ന മഴയിലും ആവേശം അലകടലായി പതിനായിരങ്ങള്‍ ജനനായകന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. ഇന്നലെ രാത്രി 8.30ഓടെ ജനചേതനയാത്ര എറണാകുളം മറൈന്‍ ഡ്രൈവിലെത്തിയപ്പോള്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയെ സ്വീകരിക്കുവാന്‍ പ്രതികൂലകാലാവസ്ഥയെ അവഗണിച്ച് ആബാലവൃദ്ധം ജനങ്ങളായിരുന്നു കാത്തിരുന്നത്.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ വിദേശബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചുള്ള ധവളപത്രം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ അവതരിപ്പിക്കണമെന്ന് എല്‍.കെ. അദ്വാനി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ അധികാരത്തില്‍ കേറിയപ്പോള്‍ 100 ദിവസത്തിനുള്ളില്‍ വിദേശബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ 700 ദിവസം കഴിഞ്ഞിട്ടും കള്ളപ്പണം തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ഇതിന് വേണ്ടിയാണ് ധവളപത്രം പുറപ്പെടുവിക്കണമെന്നാവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിന്നുള്ള 25 ലക്ഷം കോടിരൂപയുടെ കള്ളപ്പണമാണ് വിദേശബാങ്കുകളില്‍ ഉള്ളത്. ഈ തുക തിരിച്ചുകൊണ്ടുവന്ന് ഇന്ത്യയിലെ 6ലക്ഷം ഗ്രാമങ്ങളുടെ ഉന്നമനത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിച്ച് വിദേശബാങ്കുകളില്‍ നിക്ഷേപിച്ച പണം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കൂടിയാണ് ജനചേതനയാത്ര ആരംഭിച്ചിട്ടുള്ളത്. കള്ളപ്പണം തിരിച്ച് നല്‍കാന്‍ സ്വിറ്റ്സര്‍ലന്റില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവന്നേ പറ്റൂവെന്നും അദ്വാനി പറഞ്ഞു.
അഴിമതി തുടച്ചുനീക്കുക, കള്ളപ്പണം തിരിച്ചുകൊണ്ടുവരിക, നവഭാരത സൃഷ്ടിക്കായി പ്രവര്‍ത്തനമാണ് ജനചേതനയാത്ര മുന്നോട്ട്‌വെക്കുന്ന മുദ്രാവാക്യമെന്നും അദ്ദേഹം പറഞ്ഞു. മഴയില്‍ കുതിര്‍ന്ന അന്തരീക്ഷത്തില്‍ മറൈന്‍ ഡ്രൈവില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത അത്യുജ്ജ്വല വരവേല്‍പ്പാണ് ജനചേതനയാത്രക്ക് ലഭിച്ചത്. കേരളത്തിലെ രണ്ട് ദിവസത്തെ യാത്രയുടെ സമാപനവും 18 ദിവസത്തെ യാത്രയും ഇന്നലെ പൂര്‍ത്തിയാക്കി.
മറൈന്‍ ഡ്രൈവില്‍ ചേര്‍ന്ന സ്വീകരണയോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.ജെ. തോമസ് അധ്യക്ഷത വഹിച്ചു. എന്‍.പി. ശങ്കരന്‍കുട്ടി സ്വാഗതം പറഞ്ഞു. അല്‍ഫോന്‍സ് കണ്ണന്താനം, സ്വാഗതസംഘം രക്ഷാധികാരി കവി രമേശന്‍ നായര്‍ അദ്വാനിയെ സ്വീകരിച്ചു.

ജനചേതന യാത്രക്ക് ആവേശോജ്വല തുടക്കം
സീതാബ്ദിയറ (ബീഹാര്‍): യുപിഎ സര്‍ക്കാരിന്റെ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അദ്വാനി നടത്തുന്ന ജനചേതനായാത്രക്ക് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തുടക്കമായി.
വിഖ്യാത സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണ്‍ന്റെ ജന്മസ്ഥലമായ സീതാബ്ദിയറയില്‍ പൊതുസമ്മേളനത്തോടെയായിരുന്നു തുടക്കം. 38 ദിവസം നീളുന്നതാണ് രാജ്യവ്യാപകമായി നടത്തുന്ന ജനചേതനായാത്ര. ഗാന്ധിമൈതാനത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാര്‍ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. യുപിഎ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടുകയും വിദേശങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് അദ്വാനിയുടെ യാത്ര. “ഇന്ത്യയില്‍ അഴിമതിക്ക് അന്ത്യം കുറിക്കണം. നേതൃത്വം മാത്രം മാറിയിട്ട് കാര്യമില്ല. സംവിധാനവും മാറണം,” അദ്ദേഹം പറഞ്ഞു. ഈ രാജ്യത്തിന്റെ ശേഷിയില്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുകയെന്ന ദൗത്യവും യാത്ര ലക്ഷ്യമിടുന്നു. 1970 കളില്‍ അഴിമതി നിറഞ്ഞ കോണ്‍ഗ്രസ് ഭരണത്തിനെതിരെ കമ്മ്യൂണിസ്റ്റുകള്‍ ഒഴികെയുള്ള എല്ലാ കോണ്‍ഗ്രസിതര പാര്‍ട്ടികളെയും ഒന്നിപ്പിച്ച ജയപ്രകാശ് നാരായണ്‍ന്റെ പ്രവര്‍ത്തനങ്ങളാണ് ജനചേതനായാത്രക്ക് പ്രചോദനമെന്ന് അദ്വാനി ചൂണ്ടിക്കാട്ടി.
ജനങ്ങളെ ബോധവല്‍ക്കരിച്ചുകൊണ്ട് ഏത് പ്രസ്ഥാനവും വിജയിപ്പിക്കാമെന്ന് കഴിഞ്ഞ കാല സംഭവങ്ങള്‍ തെളിയിക്കുന്നു. സല്‍ഭരണവും സംശുദ്ധ രാഷ്ട്രീയവും ഉണ്ടാകേണ്ടതിന്റെ ആവശ്യകത ജനങ്ങളെ അറിയിക്കും. ഒരേസമയം ബ്രിട്ടീഷുകാരുടെ അതിക്രമത്തെക്കുറിച്ചും കോണ്‍ഗ്രസ് ഭരണത്തിലെ അഴിമതിയെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യമായിരുന്നു സ്വാതന്ത്ര്യസമരത്തിനും ജയപ്രകാശ് നാരായണിനുമുണ്ടായിരുന്നതെന്ന് ആറാമത് യാത്രക്ക് തുടക്കംകുറിച്ചുകൊണ്ട് 84-കാരനായ അദ്വാനി പറഞ്ഞു.
23 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലും യാത്ര എത്തും. വടക്കു-കിഴക്കന്‍ മേഖല, ആന്‍ഡമാന്‍, നിക്കോബാര്‍ ദ്വീപുകള്‍, ജമ്മു, ഗുജറാത്ത്, തെക്കന്‍ സംസ്ഥാനങ്ങള്‍, തെരഞ്ഞെടുപ്പ് സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിലൂടെയെല്ലാം യാത്ര കടന്നുപോകും. 7600 ലേറെ കിലോമീറ്റര്‍ താണ്ടി രാജ്യത്തെ നൂറിലേറെ ജില്ലകളില്‍ ജനചേതനായാത്ര എത്തും.
പാറ്റ്നടയില്‍നിന്ന് ഇവിടെയെത്തിയ അദ്വാനി, നിതീഷ്കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡി, ലോക്സഭാ, രാജ്യസഭാ പ്രതിപക്ഷ നേതാക്കളായ സുഷമാസ്വരാജ്, അരുണ്‍ ജെറ്റ്ലി എന്നിവര്‍ക്കൊപ്പം ജയപ്രകാശ് നാരായണിന്റെ വീട് സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്തു. 2005 ല്‍ എന്‍ഡിഎ അധികാരത്തില്‍ വന്നതിനുശേഷം ബീഹാറില്‍ കാതലായ മാറങ്ങള്‍ വരുത്തിയ നിതീഷ്കുമാറിനെ അദ്വാനി പ്രകീര്‍ത്തിക്കുകയും ചെയ്തു.
ജയപ്രകാശ് നാരായണ്‍ന്റെ ജന്മവാര്‍ഷികനാളില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലത്തുനിന്നുതന്നെ അഴിമതിക്കെതിരെ യാത്ര നടത്താനുള്ള അദ്വാനിയുടെ തീരുമാനത്തെ നിതീഷ്കുമാര്‍ സ്വാഗതംചെയ്തു.
Monday, 28 March 2011
അഭ്യര്‍ത്ഥന(Vote for BJP)
അഭ്യര്‍ത്ഥന
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് കേരളത്തില്‍ നടക്കുന്നത്.ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണിയോ,മാര്‍ക്കിസ്റ്റു പാര്‍ട്ടി നയിക്കുന്ന
ഇടതു മുന്നണിയോ അധികാരത്തില്‍ എത്തുന്നതാണ് പതിവ്കാഴ്ച.
സമുദായ നേതാക്കളെയും മതമേലധ്യക്ഷന്മാരെയും സ്വാധീനിച്ചു
വന്‍തോതില്‍ ധനം ഉപയോഗിച്ചുമാണ് ഇരുകൂട്ടരുടെയും സ്ഥാനാരോഹണം. ഇരുകൂട്ടരും തമ്മില്‍ തല്ലുമ്പോള്‍ മറുപക്ഷത്തിന്റെ അഴിമതി
കഥകളും, അധികാര ദുര്‍വിനിയോഗവും പുറത്തുവരും. ലാവ്‌ലിന്‍ ഇടപാടും-ഇടമലയാറും-ഐസ്ക്രീം വാണിഭവുമൊക്കെ ഇതില്‍ ഒടുവിലത്തെ അധ്യായങ്ങള്‍ മാത്രമാണ് .ഭരണം ഇരുകൂട്ടര്‍ക്കും "ശര്‍ക്കര ഭരണി" ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന മുറക്ക്
അടികലശം തുടങ്ങുന്നു. ഇതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ തെരുവിലേക്കെത്തി നില്‍ക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനിച്ചിരുന്ന കേരളം ഇന്ന് ആ പേരിനു എത്രത്തോളം അര്ഹമാണെന്ന് കേരളത്തിലെ വോട്ടര്‍മാരാണ് നിശ്ചയിക്കേണ്ടത്.
കോണ്‍ഗ്രസിന്റെയും, മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ മാറിമാറി തിരഞ്ഞെടുക്കപെട്ട തൃത്താല നിയോജകമണ്ഡലം ഇതര പ്രദേശങ്ങളെക്കാള്‍ പിന്നോക്കാവസ്ഥയിലാണ്. ജനപ്രതിനിധികളുടെ
അലംഭാവവും ഭാവനാശൂന്യതയും മൂലം കാര്‍ഷിക സമൃദ്ധിയുടെ ഭൂതകാലവും തൃത്താലക്ക് അന്യമായി. അടക്ക ഉള്‍പ്പടെ കാര്‍ഷിക വിളകളുടെ നാട്ടെല്ലോടിഞ്ഞു. ഭാരതപ്പുഴയുടെ സാമീപ്യം ഉണ്ടായിട്ടും രൂക്ഷമാകുന്ന ജലക്ഷാമം പ്രദേശവാസികളെ തുറിച്ചുനോക്കുന്നു! ഇരുമുന്നണികളുടെയും തനിനിറം കണ്ട വോട്ടര്‍മാര് ഇക്കുറി
ഇതിനു മറുപടി കൊടുക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
അര്‍ത്ഥപൂര്‍ണമായ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ സ്വരം കേരള നിയമസഭയില്‍ ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
" സമഗ്രവികസനത്തിന് " താങ്കളുടെ വിലയേറിയ വോട്ടുകള്‍ താമര അടയാളത്തില്‍ രേഖപ്പെടുത്തി ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
(ഒപ്പ്)
വി. രാമന്‍കുട്ടി
Sunday, 27 March 2011
തൃത്താല ഇക്കുറി മാറി ചിന്തിക്കുമെന്ന് V.രാമന്‍കുട്ടി
തൃത്താലയുടെ മനസ്സറിഞ്ഞുകൊണ്ട് രാമന്‍കുട്ടി ( കൂറ്റനാട് ടൌണില്‍ പ്രചാരണത്തില്‍)
28 Mar 2011 News & photo frm www.mathrubhumi.com
തൃത്താല ഇക്കുറി മാറി ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.സ്ഥാനാര്‍ഥി വി.രാമന്‍കുട്ടി. തൃത്താലമണ്ഡലം ബി.ജെ.പി. കണ്‍വെന്‍ഷനോടെയാണ് രാമന്‍കുട്ടി ഞായറാഴ്ച പ്രചാരണത്തിനിറങ്ങിയത്.
ഉച്ചയോടെ കണ്‍വെന്‍ഷന്‍കഴിഞ്ഞ് കൂറ്റനാട്ടെ സ്ഥാപനങ്ങളില്‍ പ്രചാരണം. പ്രവര്‍ത്തകരും കൂടെയുണ്ട്. രാമന്‍കുട്ടിയും തൃത്താലക്കാരനാണ്. തിരുമിറ്റക്കോട് സ്വദേശി.
പഞ്ചായത്തുകളിലെ ഉറച്ചവോട്ടര്‍മാരെ കാണുകയും വീടുകള്‍ സന്ദര്‍ശിക്കുകയുമാണ് ഒരാഴ്ചയായുള്ള പ്രവര്‍ത്തനം.
മാറ്റമുണ്ടാകണമെന്നാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്ന് രാമന്‍കുട്ടി. കാര്‍ഷികമണ്ഡലമായ തൃത്താലയ്ക്കുവേണ്ടി ഇരുമുന്നണികളും ഒന്നുംചെയ്തിട്ടില്ല. കാര്‍ഷികോത്പാദനത്തിനാവശ്യമായ സൗകര്യമില്ല. ഭാരതപ്പുഴയിലെവെള്ളം ഉപയോഗിക്കുന്നതില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍വേണം. 1979ല്‍ തറക്കല്ലിട്ട തേനാമ്പാറപദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
തൃത്താല ഏതുനിലയ്ക്കും അവഗണിക്കപ്പെട്ടിരിക്കയാണ്. പട്ടാമ്പിതാലൂക്ക് പോലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല -രാമന്‍കുട്ടി പറയുന്നു.
ബി.ജെ.പി. നിയോജമണ്ഡലംപ്രസിഡന്റ് കെ.കരുണാകരനുണ്ണി, സംസ്ഥാനസമിതിയംഗം പി.സുന്ദരന്‍, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് കെ.സി.കുഞ്ഞന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ട്.
വരുംദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാമന്‍കുട്ടി പറയുന്നു.

പട്ടാമ്പി: ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍
ബി.ജെ.പി. കണ്‍വെന്‍ഷന്‍
28 Mar 2011
പട്ടാമ്പി: ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാകമ്മിറ്റിയംഗം കെ.എം. ഹരിദാസ്ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലംപ്രസിഡന്റ് എം.പി. മുരളീധരന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പൂക്കാട്ടിരി ബാബു, ജില്ലാസെക്രട്ടറി സി.പി. സുജാത, പി.ടി. വേണുഗോപാല്‍, വി. തങ്കമോഹനന്‍, യു.പി. സുകുമാരന്‍, അഡ്വ. മനോജ്, ടി. കൃഷ്ണന്‍കുട്ടി, ഗോപിദാസ്, മണികണ്ഠന്‍, പ്രിയ, ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ 501 അംഗ പ്രവര്‍ത്തക കമ്മിറ്റിയെയും ചെയര്‍മാനായി അഡ്വ. മനോജിനെയും തിരഞ്ഞെടുത്തു.
വിജയപ്രതീക്ഷയില്‍ ബാബു പൂക്കാട്ടിരി
Posted on: 28 Mar 2011
വിജയപ്രതീക്ഷയിലാണ് പട്ടാമ്പിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ബാബു പൂക്കാട്ടിരി. ഞായറാഴ്ച മുല്ലയ്ക്കല്‍ അമ്പലത്തിന്റെ അടുത്താണ് സ്ഥാനാര്‍ഥി പ്രചാരണം നടത്തിയത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മുല്ലയ്ക്കല്‍. വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യകാല ബി.ജെ.പി. പ്രവര്‍ത്തകനായ സി. രാജന്റെ വീട്ടില്‍നിന്നാണ് പ്രചാരണം തുടങ്ങിയത്.
പട്ടാമ്പി സ്വദേശിയായ ബാബു ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാനകൗണ്‍സില്‍ അംഗമാണ്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലെത്തിയ ബാബു ഗൃഹനായികയോട് കൈകളില്‍പ്പിടിച്ച് വോട്ടഭ്യര്‍ഥിക്കുന്നു. വോട്ടുനിനക്കുതന്നെയെന്ന് വീട്ടമ്മ പറയാതെ പറയുന്നു.
ഉള്‍പാര്‍ട്ടിപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഉലഞ്ഞുനില്‍ക്കുന്നതും ഇടതുമുന്നണിയോട് ജനങ്ങള്‍ക്കുള്ള വിരോധവും സാഹചര്യം തനിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ബാബു പൂക്കാട്ടിരി.
പട്ടാമ്പി മണ്ഡലത്തിലെ വികസനമുരടിപ്പ് വോട്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. പട്ടാമ്പി താലൂക്ക് ഇതുവരെ യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ ഇരുമുന്നണികളും പ്രതിയാണ്. നിളാതീരത്തായിട്ടുപോലും നല്ല ഒരു കുടിവെള്ളപദ്ധതി നടപ്പാക്കാനായിട്ടില്ല. ഉള്ള കുടിവെള്ളപദ്ധതികളില്‍ വെള്ളവും ഇല്ല -ബാബു പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ പട്ടാമ്പിതാലൂക്ക് യാഥാര്‍ഥ്യമാക്കും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും. പട്ടാമ്പി ആസ്പത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണും. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവരും - ബാബു പൂക്കാട്ടിരി പറഞ്ഞു.
ബി.ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി സി. സുരേഷ്, പട്ടാമ്പി പഞ്ചായത്തംഗം ടി.പി. പ്രിയ, ബി.ജെ.പി. പഞ്ചായത്ത് ജനറല്‍സെക്രട്ടറി ബാബു, യുവമോര്‍ച്ച പഞ്ചായത്ത്പ്രസിഡന്റ് ശ്രീജേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
(news source: http://www.mathrubhumi.com/ )പട്ടാമ്പി സ്വദേശിയായ ബാബു ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാനകൗണ്‍സില്‍ അംഗമാണ്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലെത്തിയ ബാബു ഗൃഹനായികയോട് കൈകളില്‍പ്പിടിച്ച് വോട്ടഭ്യര്‍ഥിക്കുന്നു. വോട്ടുനിനക്കുതന്നെയെന്ന് വീട്ടമ്മ പറയാതെ പറയുന്നു.
ഉള്‍പാര്‍ട്ടിപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഉലഞ്ഞുനില്‍ക്കുന്നതും ഇടതുമുന്നണിയോട് ജനങ്ങള്‍ക്കുള്ള വിരോധവും സാഹചര്യം തനിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ബാബു പൂക്കാട്ടിരി.
പട്ടാമ്പി മണ്ഡലത്തിലെ വികസനമുരടിപ്പ് വോട്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. പട്ടാമ്പി താലൂക്ക് ഇതുവരെ യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ ഇരുമുന്നണികളും പ്രതിയാണ്. നിളാതീരത്തായിട്ടുപോലും നല്ല ഒരു കുടിവെള്ളപദ്ധതി നടപ്പാക്കാനായിട്ടില്ല. ഉള്ള കുടിവെള്ളപദ്ധതികളില്‍ വെള്ളവും ഇല്ല -ബാബു പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ പട്ടാമ്പിതാലൂക്ക് യാഥാര്‍ഥ്യമാക്കും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും. പട്ടാമ്പി ആസ്പത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണും. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവരും - ബാബു പൂക്കാട്ടിരി പറഞ്ഞു.
ബി.ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി സി. സുരേഷ്, പട്ടാമ്പി പഞ്ചായത്തംഗം ടി.പി. പ്രിയ, ബി.ജെ.പി. പഞ്ചായത്ത് ജനറല്‍സെക്രട്ടറി ബാബു, യുവമോര്‍ച്ച പഞ്ചായത്ത്പ്രസിഡന്റ് ശ്രീജേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
യു.ഡി.എഫിലും എല്‍.ഡി.എഫിലും സര്‍വത്ര ആശയക്കുഴപ്പം- മുരളീധര റാവു
28 Mar 2011
Mathrubhumi news
യു.ഡി.എഫിലും എല്‍.ഡി.എഫിലും സര്‍വത്ര ആശയക്കുഴപ്പം
- മുരളീധര റാവു
കളമശ്ശേരി നിയോജക മണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ത്ഥി അഡ്വ. പി. കൃഷ്ണദാസിന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി.ക്ക് തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി. ഭരിക്കുന്ന ഗുജറാത്തിലെയും സഖ്യകക്ഷിയായ ബിഹാറിലെയും വികസന പ്രവര്‍ത്തനങ്ങള്‍ ഇതിന് സാക്ഷ്യമാണ്. മതപരമായ വിവേചനത്തെ ബി.ജെ.പി. പ്രോത്സാഹിപ്പിക്കുന്നില്ല. ഏതു മതത്തില്‍പ്പെട്ടവരായാലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുകയാണെങ്കില്‍ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി. നിലപാട്.
യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ ഒരു രൂപയ്ക്ക് അരി നല്‍കുമെന്ന് പറയുന്നു. ഈ വാഗ്ദാനം പൊള്ളയാണ്. നെല്ലുല്പാദനത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം പിന്നിലാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ എങ്ങനെയാണ് ഒരു രൂപയ്ക്ക് അരി നല്‍കുക - അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിനു ശേഷം എല്‍.ഡി.എഫിന്റെ നിലനില്പ്തന്നെ ചോദ്യം ചെയ്യപ്പെടും. എല്‍.ഡി.എഫില്‍ നേതാവാരാണെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. വി.എസ്. അച്യുതാനന്ദനെ ദുര്‍ബലനും വയസ്സനും രോഗിയുമായി ചിത്രീകരിച്ചവര്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തെ കൊണ്ടുനടന്ന് വോട്ടുചോദിക്കുന്നു. യു.ഡി.എഫിലും നേതാവാരെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല - മുരളീധര റാവു പറഞ്ഞു.
(Original source: http://www.mathrubhumi.com/online/malayalam/news/story/861899/2011-03-28/kerala)
കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്ന്: വി.മുരളീധരന്‍
കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍ നിന്ന്: വി.മുരളീധരന്‍
: 28 Mar 2011, Mathrubhumi news
തിരുവനന്തപുരം: മലമ്പുഴയില്‍ ബി.ജെ.പി. സി.പി.എമ്മുമായി ധാരണയിലാണെന്ന കോണ്‍ഗ്രസ് ആരോപണം പരാജയഭീതിയില്‍നിന്നാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ . ഇതിന് സമാനമായ ആരോപണമാണ് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ സി.പി.എം. ബി.ജെ.പി.ക്കെതിരെ ഉന്നയിച്ചത്. പരാജയം മുന്നില്‍ക്കണ്ടായിരുന്നു അന്ന് സി.പി.എമ്മിന്റെയും ആരോപണമെന്ന് മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരം നിയോജകമണ്ഡലം ബി.ജെ.പി. സ്ഥാനാര്‍ഥി ബി.കെ.ശേഖറിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എമ്മുമായി ആശയ രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നൂറ്റിയമ്പതോളം പ്രവര്‍ത്തകരുടെ ജീവന്‍ ബലിദാനം നല്‍കിയ പ്രസ്ഥാനമാണ് ബി.ജെ.പി. എല്ലാക്കാലത്തും സി.പി.എം. അക്രമത്തിനെതിരെ പ്രതികരിച്ചിട്ടുള്ളതും ബി.ജെ.പിയാണ്. ബി.ജെ.പിക്കെതിരായി സി.പി.എമ്മിനെ ചേര്‍ത്ത് ഉന്നയിക്കുന്ന ആരോപണങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ബി.ജെ.പി. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. മലമ്പുഴയില്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയായ ജനതാദള്‍-യുവിലെ അഡ്വ. പി.കെ.മജീദാണ് സ്ഥാനാര്‍ഥി. അദ്ദേഹം നാമനിര്‍ദ്ദേശപത്രികയും സമര്‍പ്പിച്ചുകഴിഞ്ഞു. കാര്യങ്ങളറിയാതെയല്ല കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിക്കെതിരെ വിവാദം ഉയര്‍ത്തിയിട്ടുള്ളത്. മറിച്ച് കോണ്‍ഗ്രസ്സിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ മറച്ചുവെയ്ക്കാന്‍ ജനശ്രദ്ധ തിരിച്ചുവിടാനാണ് അവരുടെ ശ്രമം. മാത്രമല്ല, ഇത് മുന്‍കൂര്‍ ജാമ്യമെടുക്കല്‍ കൂടിയാണ്. സി.പി.എം. സ്ഥാനാര്‍ഥികളായ ജയരാജന്‍, തോമസ് ഐസക്ക് തുടങ്ങിയവര്‍ക്കെതിരെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നതെന്തിനാണെന്ന് കോണ്‍ഗ്രസ്സുകാര്‍ വ്യക്തമാക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ധീവരര്‍, വിശ്വകര്‍മ്മ, തമിഴ് വിശ്വകര്‍മ്മ, കുടുമ്പി, ഗൗഡസാരസ്വതര്‍ തുടങ്ങിയ സമുദായങ്ങളെ ഇരുമുന്നണികളും അവഗണിച്ചു. കോണ്‍ഗ്രസ്സിലെ കൊടിക്കുന്നില്‍ സുരേഷും സി.പി.എമ്മിലെ പി.കെ.ബിജുവുമൊക്കെ അനര്‍ഹമായി സംവരണസീറ്റുകളില്‍ മത്സരിച്ചവരാണ് കേരളത്തില്‍ 54 ശതമാനം വരുന്ന ഭൂരിപക്ഷസമൂഹത്തില്‍പ്പെട്ട പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളെ ഭരണതലത്തില്‍ നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ ഭാഗഭാക്കാതെ മാറ്റിനിര്‍ത്തുമ്പോള്‍ അവരെ അംഗീകരിക്കാന്‍ മുന്നോട്ടുവന്നത് ബി.ജെ.പി. മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

(original news source: http://www.mathrubhumi.com/online/malayalam/news/story/861939/2011-03-28/kerala)
Subscribe to:
Posts (Atom)