Sunday, 27 March 2011

പട്ടാമ്പി: ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍

ബി.ജെ.പി. കണ്‍വെന്‍ഷന്‍
 28 Mar 2011


പട്ടാമ്പി: ബി.ജെ.പി. നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ജില്ലാകമ്മിറ്റിയംഗം കെ.എം. ഹരിദാസ്ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലംപ്രസിഡന്റ് എം.പി. മുരളീധരന്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പൂക്കാട്ടിരി ബാബു, ജില്ലാസെക്രട്ടറി സി.പി. സുജാത, പി.ടി. വേണുഗോപാല്‍, വി. തങ്കമോഹനന്‍, യു.പി. സുകുമാരന്‍, അഡ്വ. മനോജ്, ടി. കൃഷ്ണന്‍കുട്ടി, ഗോപിദാസ്, മണികണ്ഠന്‍, പ്രിയ, ഹരിഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ 501 അംഗ പ്രവര്‍ത്തക കമ്മിറ്റിയെയും ചെയര്‍മാനായി അഡ്വ. മനോജിനെയും തിരഞ്ഞെടുത്തു.

വിജയപ്രതീക്ഷയില്‍ ബാബു പൂക്കാട്ടിരി
Posted on: 28 Mar 2011


വിജയപ്രതീക്ഷയിലാണ് പട്ടാമ്പിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ബാബു പൂക്കാട്ടിരി. ഞായറാഴ്ച മുല്ലയ്ക്കല്‍ അമ്പലത്തിന്റെ അടുത്താണ് സ്ഥാനാര്‍ഥി പ്രചാരണം നടത്തിയത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് മുല്ലയ്ക്കല്‍. വീടുവീടാന്തരം കയറിയുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യകാല ബി.ജെ.പി. പ്രവര്‍ത്തകനായ സി. രാജന്റെ വീട്ടില്‍നിന്നാണ് പ്രചാരണം തുടങ്ങിയത്.
പട്ടാമ്പി സ്വദേശിയായ ബാബു ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാനകൗണ്‍സില്‍ അംഗമാണ്. മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ ഒരുവീട്ടിലെത്തിയ ബാബു ഗൃഹനായികയോട് കൈകളില്‍പ്പിടിച്ച് വോട്ടഭ്യര്‍ഥിക്കുന്നു. വോട്ടുനിനക്കുതന്നെയെന്ന് വീട്ടമ്മ പറയാതെ പറയുന്നു.
ഉള്‍പാര്‍ട്ടിപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ഉലഞ്ഞുനില്‍ക്കുന്നതും ഇടതുമുന്നണിയോട് ജനങ്ങള്‍ക്കുള്ള വിരോധവും സാഹചര്യം തനിക്ക് അനുകൂലമാക്കുമെന്ന പ്രതീക്ഷയിലാണ് ബാബു പൂക്കാട്ടിരി.
പട്ടാമ്പി മണ്ഡലത്തിലെ വികസനമുരടിപ്പ് വോട്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറയുന്നു. പട്ടാമ്പി താലൂക്ക് ഇതുവരെ യാഥാര്‍ഥ്യമായില്ല. ഇക്കാര്യത്തില്‍ ഇരുമുന്നണികളും പ്രതിയാണ്. നിളാതീരത്തായിട്ടുപോലും നല്ല ഒരു കുടിവെള്ളപദ്ധതി നടപ്പാക്കാനായിട്ടില്ല. ഉള്ള കുടിവെള്ളപദ്ധതികളില്‍ വെള്ളവും ഇല്ല -ബാബു പറയുന്നു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ പട്ടാമ്പിതാലൂക്ക് യാഥാര്‍ഥ്യമാക്കും. മണ്ഡലത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കും. പട്ടാമ്പി ആസ്​പത്രിയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരംകാണും. പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മണ്ഡലത്തില്‍ കൊണ്ടുവരും - ബാബു പൂക്കാട്ടിരി പറഞ്ഞു.
ബി.ജെ.പി. നിയോജകമണ്ഡലം സെക്രട്ടറി സി. സുരേഷ്, പട്ടാമ്പി പഞ്ചായത്തംഗം ടി.പി. പ്രിയ, ബി.ജെ.പി. പഞ്ചായത്ത് ജനറല്‍സെക്രട്ടറി ബാബു, യുവമോര്‍ച്ച പഞ്ചായത്ത്പ്രസിഡന്റ് ശ്രീജേഷ് തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
(news source: http://www.mathrubhumi.com/ )

No comments:

Post a Comment