തൃത്താലയുടെ മനസ്സറിഞ്ഞുകൊണ്ട് രാമന്‍കുട്ടി ( കൂറ്റനാട് ടൌണില്‍ പ്രചാരണത്തില്‍)
28 Mar 2011 News & photo frm www.mathrubhumi.com
തൃത്താല ഇക്കുറി മാറി ചിന്തിക്കുമെന്ന വിശ്വാസത്തിലാണ് ബി.ജെ.പി.സ്ഥാനാര്‍ഥി വി.രാമന്‍കുട്ടി. തൃത്താലമണ്ഡലം ബി.ജെ.പി. കണ്‍വെന്‍ഷനോടെയാണ് രാമന്‍കുട്ടി ഞായറാഴ്ച പ്രചാരണത്തിനിറങ്ങിയത്.
ഉച്ചയോടെ കണ്‍വെന്‍ഷന്‍കഴിഞ്ഞ് കൂറ്റനാട്ടെ സ്ഥാപനങ്ങളില്‍ പ്രചാരണം. പ്രവര്‍ത്തകരും കൂടെയുണ്ട്. രാമന്‍കുട്ടിയും തൃത്താലക്കാരനാണ്. തിരുമിറ്റക്കോട് സ്വദേശി.
പഞ്ചായത്തുകളിലെ ഉറച്ചവോട്ടര്‍മാരെ കാണുകയും വീടുകള്‍ സന്ദര്‍ശിക്കുകയുമാണ് ഒരാഴ്ചയായുള്ള പ്രവര്‍ത്തനം.
മാറ്റമുണ്ടാകണമെന്നാണ് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നതെന്ന് രാമന്‍കുട്ടി. കാര്‍ഷികമണ്ഡലമായ തൃത്താലയ്ക്കുവേണ്ടി ഇരുമുന്നണികളും ഒന്നുംചെയ്തിട്ടില്ല. കാര്‍ഷികോത്പാദനത്തിനാവശ്യമായ സൗകര്യമില്ല. ഭാരതപ്പുഴയിലെവെള്ളം ഉപയോഗിക്കുന്നതില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍വേണം. 1979ല്‍ തറക്കല്ലിട്ട തേനാമ്പാറപദ്ധതി ഇതുവരെ പൂര്‍ത്തിയായിട്ടില്ല.
തൃത്താല ഏതുനിലയ്ക്കും അവഗണിക്കപ്പെട്ടിരിക്കയാണ്. പട്ടാമ്പിതാലൂക്ക് പോലും യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞിട്ടില്ല -രാമന്‍കുട്ടി പറയുന്നു.
ബി.ജെ.പി. നിയോജമണ്ഡലംപ്രസിഡന്റ് കെ.കരുണാകരനുണ്ണി, സംസ്ഥാനസമിതിയംഗം പി.സുന്ദരന്‍, നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് കെ.സി.കുഞ്ഞന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ട്.
വരുംദിവസങ്ങളില്‍ പ്രചാരണം ശക്തമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് രാമന്‍കുട്ടി പറയുന്നു.

No comments:
Post a Comment