അഭ്യര്‍ത്ഥന
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടാണ് കേരളത്തില്‍ നടക്കുന്നത്.ഓരോ അഞ്ചു വര്ഷം കൂടുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഐക്യമുന്നണിയോ,മാര്‍ക്കിസ്റ്റു പാര്‍ട്ടി നയിക്കുന്ന
ഇടതു മുന്നണിയോ അധികാരത്തില്‍ എത്തുന്നതാണ് പതിവ്കാഴ്ച.
സമുദായ നേതാക്കളെയും മതമേലധ്യക്ഷന്മാരെയും സ്വാധീനിച്ചു
വന്‍തോതില്‍ ധനം ഉപയോഗിച്ചുമാണ് ഇരുകൂട്ടരുടെയും സ്ഥാനാരോഹണം. ഇരുകൂട്ടരും തമ്മില്‍ തല്ലുമ്പോള്‍ മറുപക്ഷത്തിന്റെ അഴിമതി
കഥകളും, അധികാര ദുര്‍വിനിയോഗവും പുറത്തുവരും. ലാവ്‌ലിന്‍ ഇടപാടും-ഇടമലയാറും-ഐസ്ക്രീം വാണിഭവുമൊക്കെ ഇതില്‍ ഒടുവിലത്തെ അധ്യായങ്ങള്‍ മാത്രമാണ് .ഭരണം ഇരുകൂട്ടര്‍ക്കും "ശര്‍ക്കര ഭരണി" ആയതിനാല്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന മുറക്ക്
അടികലശം തുടങ്ങുന്നു. ഇതിന്റെ അനുരണനങ്ങളാണ് ഇപ്പോള്‍ തെരുവിലേക്കെത്തി നില്‍ക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടെന്നു അഭിമാനിച്ചിരുന്ന കേരളം ഇന്ന് ആ പേരിനു എത്രത്തോളം അര്ഹമാണെന്ന് കേരളത്തിലെ വോട്ടര്‍മാരാണ് നിശ്ചയിക്കേണ്ടത്.
കോണ്‍ഗ്രസിന്റെയും, മാര്‍ക്കിസ്റ്റ് പാര്‍ട്ടിയുടെയും പ്രതിനിധികള്‍ മാറിമാറി തിരഞ്ഞെടുക്കപെട്ട തൃത്താല നിയോജകമണ്ഡലം ഇതര പ്രദേശങ്ങളെക്കാള്‍ പിന്നോക്കാവസ്ഥയിലാണ്. ജനപ്രതിനിധികളുടെ
അലംഭാവവും ഭാവനാശൂന്യതയും മൂലം കാര്‍ഷിക സമൃദ്ധിയുടെ ഭൂതകാലവും തൃത്താലക്ക് അന്യമായി. അടക്ക ഉള്‍പ്പടെ കാര്‍ഷിക വിളകളുടെ നാട്ടെല്ലോടിഞ്ഞു. ഭാരതപ്പുഴയുടെ സാമീപ്യം ഉണ്ടായിട്ടും രൂക്ഷമാകുന്ന ജലക്ഷാമം പ്രദേശവാസികളെ തുറിച്ചുനോക്കുന്നു! ഇരുമുന്നണികളുടെയും തനിനിറം കണ്ട വോട്ടര്‍മാര് ഇക്കുറി
ഇതിനു മറുപടി കൊടുക്കുമെന്നാണ് കേരളത്തിന്റെ പ്രതീക്ഷ.
അര്‍ത്ഥപൂര്‍ണമായ യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ സ്വരം കേരള നിയമസഭയില്‍ ഉയരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
" സമഗ്രവികസനത്തിന് " താങ്കളുടെ വിലയേറിയ വോട്ടുകള്‍ താമര അടയാളത്തില്‍ രേഖപ്പെടുത്തി ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ എന്നെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
(ഒപ്പ്)
വി. രാമന്‍കുട്ടി